പ്രാദേശികമായ ആവശ്യവും ലഭ്യതക്കുറവും തിമിത്തം വാക്സിനുകൾ വിദേശത്തേക്ക് അയക്കുന്നതിനു കാലതാമസം ഉണ്ടാകാമെന്ന് ലോകത്തു ഏറ്റവും കൂടുതൽ വാക്സിൻ നിർമ്മിച്ച് വിതരണം ചെയ്യുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ട്.
സൗദി അറേബ്യ, ബ്രസീൽ, മൊറോക്കോ മുതലായ രാജ്യങ്ങളെയാണ് ഈ വിവരം അറിയിച്ചത്. സൗദി അറേബ്യയിൽ പ്രധാനമായി വിതരണം ചെയ്യുന്നത് സീറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത അസ്ത്ര സെനിക ആണ്. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രാദേശികമായ ലഭ്യത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.