പ്രചരണ സന്ദേശങ്ങള്‍ കോളര്‍ ട്യൂണായി നല്‍കാന്‍ അവസരം

പ്രചാരണം മികവുറ്റതാക്കാന്‍ ന്യൂ ജെന്‍ രീതികളുമായി ബി എസ് എന്‍ എല്‍

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് സാങ്കേതിക മികവ് പകരാന്‍ രണ്ട് ന്യൂ ജെന്‍ ആശയങ്ങളുമായി ബി എസ് എന്‍ എലും രംഗത്ത്. സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പ്രചരണ സന്ദേശങ്ങള്‍ മൊബൈല്‍ ഫോണുകളുടെ കോളര്‍ ട്യൂണായി നല്‍കാന്‍ അവസരം ഒരുക്കുകയാണ് ബിഎസ്‌എന്‍എല്‍.

ഒ ബി ഡി (ഔട്ട് ബൗണ്ട് കാളിംഗ് സര്‍വീസ്) എന്ന പേരിലുള്ളതാണ് ഒന്നാമത്തേത്. ഇതുപ്രകാരം നിങ്ങള്‍ നല്‍കുന്ന ബിഎസ്‌എന്‍എല്‍, മറ്റു സേവന ദാതാക്കള്‍ എന്നിവയുടെ മൊബൈല്‍ നമ്പറുകളിലേക്കോ, അല്ലെങ്കില്‍ നിങ്ങള്‍ നിര്‍ദേശിക്കുന്ന സ്ഥലത്തെ ബി എസ് എന്‍ എല്‍ ടവര്‍ പരിധിയിലുള്ള എല്ലാ ബി എസ് എന്‍ എല്‍ ഉപഭോക്താക്കളിലേക്കോ നിങ്ങള്‍ നല്‍കുന്ന ശബ്ദ സന്ദേശം വോയിസ് കോളിലൂടെ എത്തിക്കും. ഇതിനായി നിയോജക മണ്ഡലം തിരിച്ചുള്ള ബിഎസ്‌എന്‍എല്‍ നമ്പറുകളുടെ പട്ടികയും ലഭ്യമാണ്.

രണ്ടാമത്തെ രീതിയായ പി ആര്‍ ബി റ്റി ( പേഴ്സണലൈസ്ഡ് റിംഗ് ബാക്ക് ട്യൂണ്‍ സര്‍വീസ്) പ്രകാരം നിങ്ങളുടെ നമ്പറിലേക്ക് വിളിക്കുന്നവര്‍ക്ക് നിങ്ങള്‍ റെകോര്‍ഡ് ചെയ്ത ശബ്ദ സന്ദേശം കേള്‍ക്കാന്‍ സാധിക്കും. വിളിക്കുന്നവര്‍ക്കും, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും, അതേ ശബ്ദ സന്ദേശം തങ്ങളുടെ മൊബൈല്‍ നമ്പറിലും പി ആര്‍ ബി റ്റി ആയി ഉപയോഗിക്കാന്‍ സാധിക്കുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്.

spot_img

Related Articles

Latest news