കടന്നൽ കുത്തേറ്റ് മൂന്നു പേർക്ക് പരിക്ക്

ഓമശ്ശേരിയില്‍ കടന്നല്‍കുത്തേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്. ഓമശ്ശേരി ആനിക്കോത്ത് പൈറ്റൂളി അഹമ്മദ് കുട്ടി, അബ്ദുള്ള, സിനാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഓമശ്ശേരി ഓങ്ങലോറ നടുവീടന്‍ പാറമലയിലായിരുന്നു സംഭവം. തെങ്ങുകയറ്റ തൊഴിലാളിയായ അഹമ്മദ് കുട്ടിക്കാണ് ആദ്യം മലങ്കൊറോൻ കടന്നലിന്റെ കുത്തേറ്റത്. കുത്ത് ഏൽക്കാൻ തുടങ്ങിയപ്പോൾ തെങ്ങില്‍ നിന്നും ഇറങ്ങിയ അഹമ്മദ്കുട്ടി നൂറ്റി അന്‍മ്പത് മീറ്ററോളം ഓടിയ ശേഷം സമീപത്തെ പാറയില്‍ അബോധാവസ്ഥയില്‍ വീണു കിടക്കുകയായിരുന്നു. കടന്നല്‍ കുത്തേൽകുന്നത് കണ്ട സ്ഥലയുടമ അബ്ദുള്ള ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടികൂടി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മുക്കം ഫയര്‍ ഫോഴ്‌സും സിവില്‍ ഡിഫന്‍സ് അംഗങ്ങളും സ്ഥലത്തെത്തി. ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയില്‍ കിടന്നിരുന്ന അഹമ്മദ് കുട്ടിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഹമ്മദ് കുട്ടിയുടെ ശരീരത്തിന് ചുറ്റിനുമുള്ള കടന്നലിനെ തീയിട്ടും നനഞ്ഞ ചാക്കുകള്‍ കൊണ്ട് ദീർഘ നേരം വീശിയുമാണ് മാറ്റിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് സിനാന് തലക്ക് കുത്തേറ്റത്.
രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പതിനഞ്ചോളം പേര്‍ക്കും നിസാരപരിക്കേറ്റു.
കെ പി ബഷീർ, ഓ.ക്കെ ബഷീർ, ഓ.ക്കെ യൂസഫ്, ഓ.ക്കെ മുഹമ്മദ്, ഇബ്രാഹിം എ.കെ, സി സി ഷറഫു, ലത്തീഫ്, മുഹമ്മദലി, ഷമീർ പി വി എസ്, സിനാൻ നസീർ തുടങ്ങിയവരുടെ ജീവൻമരണ പോരാട്ടത്തിനൊടുവിലാണ് അഹമ്മദ്‌ കുട്ടിയെ രക്ഷപ്പെടുത്തിയത്.

spot_img

Related Articles

Latest news