പിണറായിയുടെ ഇടപെടല്‍ : യാക്കോബായ സഭ ഇടത്തേക്ക് ചായുന്നു

അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ പ​ള്ളി​ക​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രെ നി​യ​മം കൊ​ണ്ടു​വ​രാ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സി.​ പി.​ എം നേ​തൃ​ത്വ​ത്തിന്റെയും വാ​ഗ്​​ദാ​നം മു​ഖ​വി​ല​യ്​​ക്കെ​ടു​ത്ത് ബി.​ജെ.​പി​ സ​ഹാ​യം ഉ​റ​പ്പു​ കി​ട്ടാ​തി​രു​ന്ന യാ​ക്കോ​ബാ​യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ക്ഷം ​ചേ​ര്‍​ന്ന്​ പ​ര​സ്യ നി​ല​പാ​ടി​നി​ല്ലെ​ന്ന്​ തീ​രു​മാ​നി​ച്ചു.

സെ​മി​ത്തേ​രി ബി​ല്‍ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ പാ​സാ​ക്കി​യ​തോ​ടെ വി​ശ്വാ​സി​ക​ളു​ടെ മ​നോ​ഭാ​വം ഇ​ട​ത്തേ​ക്ക്​ ചാ​ഞ്ഞി​രു​ന്നു. മ​റ്റ്​ സാ​ധ്യ​ത​ക​ള്‍ അ​ട​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കൂടിയാണ് ​എ​ല്‍.​ ഡി. ​എ​ഫ്​ അ​നു​കൂ​ല നി​ല​പാ​ടി​ലേ​ക്ക്​ നീ​ങ്ങു​ന്ന​ത്.

വി​ശ്വാ​സി​ക​ള്‍ രാ​ഷ്​​ട്രീ​യ താ​ല്‍​പ​ര്യം മാ​റ്റി​വെ​ച്ച്‌​ വോ​ട്ട്​ സ​ഭ​ക്ക്​ ന​ല്‍​ക​ണ​മെ​ന്ന്​​ നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ട​ത്​ ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്. ബി.​ ജെ.​ പി ധാ​ര​ണ​ക്ക്​ ശ്ര​മം ന​ട​ന്ന ഘ​ട്ട​ത്തി​ലാ​യി​രു​ന്നു ഇ​ത്. ബി.​ ജെ.​ പി ഡീ​ല്‍ രൂ​പ​പ്പെ​ടാ​തെ വ​ന്ന​തോ​ടെ​യാ​ണ്​ ഇ​ട​ത്തേ​ക്ക്​ തി​രി​യു​ന്ന​ത്. യു.​ഡി.​എ​ഫ് അ​നു​കൂ​ല നി​ല​പാ​ടെ​ടു​ത്ത​തു​കൊ​ണ്ട്​ സ​ഭ​ക്ക്​ നേ​ട്ട​മി​ല്ലെ​ന്നും വി​ല​യി​രു​ത്തി. പി​റ​വ​ത്ത്​ മാ​​ത്ര​മാ​കും എ​ല്‍.​ ഡി.​ എ​ഫ്​ വി​രു​ദ്ധ നി​ല​പാ​ട്.

മൂ​വാ​റ്റു​പു​ഴ, ആ​ലു​വ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഇ​തി​ന​കം എ​ല്‍. ​ഡി.​ എ​ഫ്​ സ്ഥാ​നാ​ര്‍​ഥി​ക​ളെ പി​ന്തു​ണ​ച്ച്‌​ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. പെ​രു​മ്പാ​വൂ​രി​ലും കു​ന്ന​ത്തു​നാ​ട്ടി​ലും എ​ല്‍. ​ഡി.​ എ​ഫ്​ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക്​ വോ​ട്ട്​ ന​ല്‍​കാ​നാ​ണ്​ നീ​ക്കം.

spot_img

Related Articles

Latest news