നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നല്കിയ വിദ്യാഭ്യാസ യോഗ്യതയെ ചൊല്ലി വിവാദം. കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയെന്നാണ് സുരേന്ദ്രന് പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സുരേന്ദ്രന് ഡിഗ്രി ജയിച്ചിട്ടില്ലെന്ന് സര്‍വകലാശാല വിവരാവകാശപ്രകാരം നല്കിയ മറുപടിയില്‍ പറയുന്നതായാണ് ഇപ്പോള്‍ ചര്‍ച്ചയായിട്ടുള്ളത്.
കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന് കോളജില്‍ 1987 മുതല്‍ 90 വരെ ബിഎസ്സി രസതന്ത്രം വിദ്യാര്‍ഥിയായിരുന്ന സുരേന്ദ്രന് പരീക്ഷ വിജയിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. മഞ്ചേശ്വരത്തും കോന്നിയിലും മല്‍സരിക്കുന്ന സുരേന്ദ്രന് രണ്ട് മണ്ഡലങ്ങളിലും നാമനിർദ്ദേശ പത്രികക്കൊപ്പം ഒരേ വിദ്യാഭ്യാസ യോഗ്യതയാണ് നൽകിയിട്ടുള്ളത്