താമരശ്ശേരി: ദേശീയ പാത 766 ൽ താമരശ്ശേരി ചെക്ക് പോസ്റ്റ് മുതൽ അടിവാരം ഭാഗത്തേക്ക് റീ ടാറിംഗ് നടത്തിയഭാഗത്താണ് വീണ്ടും ഓട്ടയടക്കൽ നടക്കുന്നത്.
റീ ടാറിംഗ് കഴിഞ്ഞ് ഒരു ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ റോഡിൻ്റെ തകർച്ചയും ആരംഭിച്ചു..ഇതേ തുടർന്ന് നാട്ടുകാർ മുഖ്യമന്ത്രിക്കും, ദേശീയപാത ചീഫ് എഞ്ചിനിയർക്കും, സെൻട്രൽ വിജിലൻസ് കമ്മിഷനും, വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷനും പരാതി നൽകിയിരുന്നു.
ഇതേ തുടർന്ന് ഒരു കിലോമീറ്റർ റീ ടാറിംഗ് നടത്തിയ ഭാഗം പൂർണമായും, വിവിധയിടങ്ങളിൽ ഭാഗികമായും ടാറിംഗ് പൊളിച്ചുമാറ്റി വീണ്ടും ടാർ ചെയ്തു. ദിവസങ്ങൾ പിന്നിട്ടപ്പോൾ പലയിടങ്ങളിൽ വീണ്ടും ടാറിംഗ് പൊട്ടിപ്പൊളിയാനും വിള്ളൽ വീഴാനും ആരംഭിച്ചു.അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണിൽ പൊടിയിടാനായി ചുമതലയുള്ള ദേശീയ പാത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വിള്ളൽ വീണ ഭാഗങ്ങളിൽ ഓട്ടയാക്കൽ നടക്കുന്നത്.
താമരശ്ശേരി ചുരം വഴി ഭാരം കയറ്റിയ വാഹനങ്ങൾ കടത്തിവിടാൻ ആരംഭിച്ചാൽ ടാറിംഗ് നടത്തിയ ഭാഗം പൂർണമായും തകർന്ന് പോകുമെന്ന് നാട്ടുകാർ നേരത്തെ തന്നെ ചുണ്ടി കാട്ടിയിരുന്നു. താമരശ്ശേരി ചെക്ക് പോസ്റ്റിന അമ്പായത്തോടിനും മദ്ധ്യേയുള്ള ഭാഗത്തും, മിച്ചഭൂമിക്ക് മുൻവശവും, മലപുറം സ്കൂളിനു സമീപവുമടക്കം നിരവധി സ്ഥലങ്ങളിലാണ് ഓട്ടയടച്ചത് .