ഓട്ടോമാറ്റിക് ഗേറ്റിന് ഇടയില്‍ കുടുങ്ങി 9 വയസ്സുകാരൻ മരിച്ച സംഭവം; വിവരം അറിഞ്ഞ മുത്തശ്ശി കുഴഞ്ഞു വീണു മരിച്ചു

മലപ്പുറം: വൈലത്തൂരില്‍ 9 വയസ്സുകാരൻ ഓട്ടോമാറ്റിക് ഗേറ്റിന് ഇടയില്‍ കുടുങ്ങി മരിച്ച സംഭവത്തില്‍ വിവരമറിഞ്ഞ കുട്ടിയുടെ മുത്തശ്ശി ആശുപത്രിയില്‍ കുഴഞ്ഞു വീണുമരിച്ചു.കുന്നശ്ശേരി അബ്ദുല്‍ ഗഫൂറിന്റെയും സാജിലയുടെയും മകൻ മുഹമ്മദ് സിനാനാണ് ഗേറ്റിനിടയില്‍ കുടുങ്ങി മരിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ഗഫൂറിന്റെ മാതാവ് പാങ്ങ് കല്ലങ്ങാട്ടുകുഴിയില്‍ ആസ്യ (51) രാത്രി 12 മണിയോടെ കുഴഞ്ഞു വീണു മരിച്ചു.വീട്ടില്‍ നിന്ന് നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോയ സിനാനെ അയല്‍വീട്ടിലെ റിമോട്ട് ഗേറ്റിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂര്‍ എ.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് സിനാന്‍. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സ്‌കൂളിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.

spot_img

Related Articles

Latest news