സ്ത്രീ ജീവനക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

കാബൂള്‍വിദേശ സന്നദ്ധ സംഘടനകളില്‍ സ്ത്രീ ജീവനക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ കൂടുതല്‍ അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു.സ്ത്രീകളുടെയും കുട്ടികളുടെയും മേഖലയില്‍ പ്രവര്‍ത്തിക്കുന്നതും ആരോഗ്യമേഖലയിലുള്ളതുമായ സന്നദ്ധസംഘടനകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് അഫ്ഗാനിലെ ജീവിതം കൂടുതല്‍ ദുഷ്കരമാക്കും. ആറ് മാസത്തിനും രണ്ട് വയസ്സിനും ഇടയിലുള്ള 12 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് അഫ്ഗാനില്‍ കൃത്യമായി പോഷകാഹാരം കിട്ടുന്നത്. 2022ല്‍ മാത്രം പോഷകാഹാരം കിട്ടാതെ 13,000 കുട്ടികളാണ് മരിച്ചത്.

വിദേശ സര്‍ക്കാരിതര സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനത്തിനും ഓഫീസുകളിലും സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ധനമന്ത്രി ഖ്വാറി ദിന്‍ മൊഹമ്മദ് ഹനീഫാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. തൊട്ടുപിന്നാലെ മൂന്ന് സന്നദ്ധസംഘടനയുടെ പ്രവര്‍ത്തന ലൈസന്‍സ് അഫ്ഗാന്‍ സര്‍ക്കാര്‍ റദ്ദാക്കി.

spot_img

Related Articles

Latest news