നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിലേക്ക് കാർ ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: മുക്കം മാങ്ങാപ്പൊയിലിൽ നിർത്തിയിട്ട ടൂറിസ്റ്റു ബസിന്റെ പിറകിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.മുക്കം എരഞ്ഞിമാവ് സ്വദേശി കെ.എം. കുഞ്ഞാലൻകുട്ടി ഹാജിയുടെ മകൻ ഫഹദ് സമാൻ 24 ആണ് മരിച്ചത് .

ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു .ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം നടന്നത് .മയ്യിത്ത് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ.പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മയ്യിത്ത് ബന്ധുക്കൾക്ക് വിട്ടുനൽകും.

spot_img

Related Articles

Latest news