മൂത്രമൊഴിക്കാൻ അങ്കണവാടിയുടെ പുറത്തേക്ക് പോയി, പാമ്പുകടിയേറ്റ് 5 വയസുകാരി മരിച്ചു

ബാംഗളൂരു: കർണാടകയിലെ സിർസിയില്‍ അങ്കണവാടിയില്‍നിന്നും പാമ്പുകടിയേറ്റ് അഞ്ചുവയസുകാരി മരിച്ചു. മയൂരി സുരേഷ് കുമ്പളപ്പെനവർ ആണ് മരിച്ചത്.സിർസിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയില്‍ ബുധനാഴ്ചയാണ് സംഭവം. മൂത്രമൊഴിക്കാൻ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോള്‍ പാമ്പുകടിയേല്‍ക്കുകയായിരുന്നു.

അതേസമയം കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് വ്യക്തമായിട്ടും ആന്‍റിവെനം നല്‍കാതെ ഹുബ്ബള്ളിയിലെ മെഡിക്കല്‍ കോളജിലേക്ക് അയക്കുകയാണ് പ്രാദേശിക ആശുപത്രിയിലെ ഡോക്ടർ ചെയ്തത്. ഹുബ്ബള്ളിയിലെത്തും മുമ്പ് കുട്ടിക്ക് മരണം സംഭവിച്ചിരുന്നു.

പ്രാദേശിക ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ ദീപ തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനാസ്ഥയെന്ന് നാട്ടുകാർ ആരോപിച്ചു. അതുപോലെ അങ്കണവാടിക്ക് ചുറ്റുമതിലോ നല്ല ശുചിമുറിയോ ഇല്ലെന്നും നാട്ടുകാർ വ്യക്തമാക്കി.

spot_img

Related Articles

Latest news