ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി പെണ്‍കുട്ടി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിയായ നാലര വയസുകാരി ജസ ഹയറയാണ് മരിച്ചത്.പിതാവ് നവാസിനും കുടുംബത്തിനൊപ്പം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു
സലാലയില്‍ നിന്നുള്ള മടക്കയാത്രയില്‍ ആദമില്‍ വെച്ചാണ് അപകടം നടന്നത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ചുഴലിക്കാറ്റില്‍ പെട്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.വാഹനത്തില്‍ നിന്നും തെറിച്ചുവീണാണ് കുട്ടി മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ പരുക്ക് സാരമുള്ളതല്ല.