ഒരു നേരത്തെ ഭക്ഷണത്തിന് മകന്റെ അധ്യാപികയോട് 500 രൂപ കടം ചോദിച്ച വീട്ടമ്മയ്ക്ക് ദിവസങ്ങള്‍ക്കകം അകൗണ്ടിലെത്തിയത് 51 ലക്ഷം രൂപ;

പാലക്കാട്

 ഭക്ഷണം വാങ്ങാന്‍ മകന്റെ അധ്യാപികയോട് 500 രൂപ കടം ചോദിച്ച വീട്ടമ്മയ്ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ അകൗണ്ടിലെത്തിയത് 51 ലക്ഷം രൂപ പാലക്കാട് കൂറ്റനാട് സ്വദേശി സുഭദ്രയ്ക്കാണ് കണ്ടിട്ടുപോലും ഇല്ലാത്തവരുടെ കൈതാങ്ങിന്റെ കരുതലില്‍ കണ്ണ് നിറഞ്ഞത്.

അഞ്ച് മാസം മുമ്ബ് ഭര്‍ത്താവ് മരിച്ചതോടെ സുഭദ്രയും മക്കളും ദുരിതത്തിലായി. സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച്‌ തീര്‍ത്തും കിടപ്പിലായ 17 കാരനായ മകന്‍ ഉള്‍പെടെ മൂന്നു മക്കളാണ് സുഭദ്രയ്ക്കുള്ളത്. രോഗിയായ മകനൊപ്പം മറ്റ് രണ്ട് മക്കളെ കാവലിരുത്തിയാണ് സുഭദ്ര കൂലിപ്പണിയ്ക്ക് പോവുക. പണിക്ക് പോവാന്‍ പറ്റാതായതോടെ കുടുംബം മുഴു പട്ടിണിയിലാവുകയായിരുന്നു.

മറ്റുവഴിയില്ലാതെ സുഭദ്ര 500 രൂപയ്ക്കായി വട്ടേനാട് സ്‌കൂളിലെ ഗിരിജ ടീചറെ വിളിച്ചു. സുഭദ്രയ്ക്ക് ആവശ്യമായ പണം അയച്ചു കൊടുത്തതിനൊപ്പം സുഭദ്രയുടെ ദുരിതത്തെ കുറിച്ച്‌ അധ്യാപിക ഫേസ്ബുകില്‍ പോസ്റ്റിട്ടു. അങ്ങനെ ഒരു വഴിയുമില്ലാതെ നിന്ന സുഭദ്രയ്ക്ക് പല വഴികളില്‍ നിന്ന് സഹായപ്രവാഹമെത്തി.

ഈ പണം കൊണ്ട് മകന്റെ തുടര്‍ ചികിത്സ നടത്തണം. പൊട്ടി പൊളിയാറായ ചിതലരിച്ച്‌ കൊണ്ടിരിക്കുന്ന പാള കൊണ്ട് ചോര്‍ച അടച്ച പഴകിയ വീട് നന്നാക്കിയെടുക്കണം. ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലാത്തവരുടെ കരുതലില്‍ സുഭദ്ര വീണ്ടും മക്കളുമായി ജീവിക്കാന്‍ തുടങ്ങുകയാണ്.

spot_img

Related Articles

Latest news