നിലമ്പൂരിൽ വൻ തീപിടുത്തം,ഏക്കർ കണക്കിന് സ്ഥലം തീയിൽ കത്തിയമർന്നു,

നിലമ്പൂരിൽ വൻ തീപിടുത്തം ഏക്കർ കണക്കിന് സ്ഥലം തീയിൽ കത്തിയമർന്നു, നിലമ്പൂർ റെയിൽവേയുടെ സ്ഥലത്തും ചോലപ്പൊയിലിലും, ഒറവൻകുഴിയിലുമാണ് രണ്ട് മണിയോടെ തീപിടുത്തം ഉണ്ടായത്, നിലമ്പൂർ അഗ്നി രക്ഷാ സേനയും, പ്രദേശവാസികളും ചേർന്ന് മണിക്കൂറുകളോളം തീ അണക്കാൻ നടത്തിയിന്നു ശ്രമം നാല് മണിയോടെ ഫലം കണ്ടു.അഡ്വ:ഷെറി ജോർജ്, കെ.ടി. കുഞ്ഞാൻ എന്നിവരുടെയും, ചുങ്കത്തറ സ്വദ്ദേശികളുടെയും പറമ്പുകളിലാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് തീ അണക്കാൻ നടത്തുന്ന ശ്രമത്തിനിടയിൽ വെള്ളം തീർന്നത് താൽക്കാലിക പ്രതിസന്ധി ഉണ്ടാക്കി, സമീപത്തെ കിണറ്റിൽ നിന്നും വെള്ളമടിച്ചാണ് പിന്നിട് ശ്രമം തുടർന്നത്, പീന്നീട് ഫയർഫോഴ്സിൻ്റെ ഒരു യൂണിറ്റ് കൂടെ എത്തിയാണ് തീ അണച്ചത്.പറമ്പിൽ ഉണങ്ങി നിൽക്കുന്ന പുല്ല് ആളി കത്തുന്നതാണ് തീ പടരാൻ കാരണം. ആരെങ്കിലും തീ ഇട്ടതാകാമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കത്തിയ സ്ഥലത്തിൽ പകുതിയിലേറെ ഭാഗത്ത് കൃഷി ഒന്നും ഇല്ലാത്തതിനാൽ വലിയ നഷ്ടം ഉണ്ടായിട്ടില്ല, നാല് മണിയോടെ തീ പൂർണ്ണമായും അണച്ചു.

spot_img

Related Articles

Latest news