മലപ്പുറം മുട്ടിപ്പടിയില്‍ കെഎസ്‌ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മുട്ടിപ്പടിയില്‍ കെഎസ്‌ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. ഓട്ടോറിക്ഷ യാത്രികരായ മഞ്ചേരി പുല്‍പറ്റ സ്വദേശികളാണ് മരിച്ചത്.മോങ്ങം ഒളമതില്‍ സ്വദേശികളായ അഷ്‌റഫ്(44), ഭാര്യ സാജിത(37), മകള്‍ ഫിദ (14) എന്നിവരാണ് മരിച്ചത് എന്നാണ് പോലിസ് നല്‍കുന്ന വിവരം. ഓട്ടോയുടെ നിയന്ത്രണം വിട്ടതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഷറഫും മകള്‍ ഫിദയും അപകടസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിയാണ് സാജിതയുടെ മരണം സ്ഥിരീകരിച്ചത്. മൂന്ന് മൃതദേഹങ്ങളും മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസിലേക്ക് എതിര്‍ ദിശയില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നു.

[6/21, 12:17 AM] ASHRAF MECHERY: അബുദാബി-കോഴിക്കോട് വിമാനത്തില്‍ തീപിടിത്തം; അപകടം യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച്

അബുദാബി-കോഴിക്കോട് വിമാനത്തില്‍ തീപിടിത്തം. യാത്രക്കാര‍ന്‍റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്.എയര്‍ അറേബ്യയുടെ വിമാനത്തിലാണ് അപകടം നടന്നത്.സംഭവത്തില്‍ ആളപായമില്ല. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കോഴിക്കോട്ടെത്തിച്ചു.

ഇന്ന് പുലര്‍ച്ചെ അബുദാബിയില്‍ നിന്നും കോഴിക്കോടേക്ക് പുറപ്പെടുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. സംഭവത്തില്‍ 4 പേരെ അധികൃതർ തടഞ്ഞു. പവർ ബാങ്ക് കൈവശമുണ്ടായിരുന്ന യുവാവ്, സഹോദരി എന്നിവർക്കൊപ്പം എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച 2 പേരെയുമാണ് തടഞ്ഞത്. പവർ ബാങ്ക് ചവിട്ടിപ്പൊട്ടിക്കാനുള്ള ശ്രമങ്ങളും വിമാനത്തില്‍ വെച്ചുണ്ടായിരുന്നു.

സംഭവം നടന്നപ്പോള്‍ തന്നെ അടിയന്തര നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. മൂന്ന് മണിക്കൂറോളം വൈകിയാണ് യാത്രക്കാർ നാട്ടിലെത്തിയത്.

spot_img

Related Articles

Latest news