അബുദാബി: മലയാളി യുവാവ് അബുദാബിയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ സ്വദേശി ചാലക്കണ്ടി പറമ്ബില്‍ വിപിൻ(39) ആണ് കുഴഞ്ഞുവീണു മരിച്ചത്.
ജെമിനി ബില്‍ഡിംഗ് മെറ്റീരിയല്‍സ് അജ്മാൻ ശാഖയില്‍ കൗണ്ടർ സെയില്‍ എക്സിക്യൂട്ടീവാണ്. കമ്ബനി ജീവനക്കാർ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനായി ആണ് അബുദാബിയില്‍ എത്തിയത്.
മത്സരിത്തിനിടെ കുഴഞ്ഞുവീണ വിപിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബാലൻ – യശോധ ദമ്പതികളുടെ മകനാണ്. ഭാര്യ ആതിര. മകള്‍ വാമിക. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.