അനുസ്മരണവും,ഫോട്ടോ അനാച്ഛാദനവും നടത്തി

മുക്കം: നവമാധ്യമരംഗത്തെ സൗഹൃദ മഴ- മഴത്തുള്ളികൾ കൂട്ടായ്മ അനുസ്മരണ യോഗവും ഫോട്ടോ അനാച്ഛാദനവും നടത്തി.മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ, ലോകസഞ്ചാര സാഹിത്യകാരൻ എസ്. കെ. പൊറ്റെക്കാട്, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻസിംഗ്, മുക്കത്തിന്റെ സാംസ്കാരിക നായകനായ എം.സി മുഹമ്മദ് എന്നിവരെ യോഗം അനുസ്മരിച്ചു.

മഴത്തുള്ളി കൂട്ടായ്മ പ്രസിഡണ്ട് പ്രവീൺകുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങ് ബഹുസ്വരം ചെയർമാൻ സലാം കാരമൂല ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തകനായ എ.പി. മുരളീധരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. എഴുത്തുകാരിയും ബഹുസ്വരം കൺവീനറുമായ ഉമശ്രീ, ബഹുസ്വരം ട്രഷറർ എ .എം ജമീല, കലാകാരനും സാംസ്കാരിക പ്രവർത്തകനുമായ മുക്കം വിജയൻ, ഡോ. മുജീബ്, സൗഹൃദമഴ – മഴത്തുള്ളികൾ കൂട്ടായ്മ സെക്രട്ടറി ഷീജാകുമാരി , കെ. കൃഷ്ണൻകുട്ടി, ജെസിമോൾ കെ. വി, റഫീഖ് കൽപ്പൂർ, ബാബു എന്നിവർ സംസാരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി മുക്കം എസ്. കെ സ്മൃതി മന്ദിരത്തിൽ എം.ടിയുടെ ഛായാ ചിത്രത്തിനു മുന്നിൽ ഭാരവാഹികൾ പുഷ്പാർച്ചനയും നടത്തി.

ചടങ്ങിൽ സൗഹൃദമഴ – മഴത്തുള്ളികൾ കൂട്ടായ്മ പ്രസിഡണ്ട് പ്രവീൺകുമാർ സിഗ്നി ദേവരാജൻ മാഷ് വരച്ച എം.ടിയുടെ ചിത്രം എസ് കെ സ്മൃതിമന്ദിരത്തിൽ അനാച്ഛാദനം ചെയ്തു. ചടങ്ങിൽ നിരവധി പേർ പങ്കാളികളായി.

spot_img

Related Articles

Latest news