ബംഗളൂരു സ്വദേശി സ്വന്തമാക്കിയത് 20 കോടി രൂപയുടെ കൊക്കേഷ്യന്‍ ഷെപ്പേര്‍ഡിനെ

ഇന്ത്യന്‍ ഡോഗ് ബ്രീഡേഴ്സ് അസോസിയേഷന്‍ പ്രസിഡന്റായ സതീഷാണ് ഈ നായയെ സ്വന്തമാക്കിയത്.

ഹൈദരാബാദിലെ ഒരു ബ്രീഡറില്‍ നിന്നാണ് ഇദ്ദേഹം നായയെ സ്വന്തമാക്കിയതെന്ന് ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നരവയസുള്ള കൊക്കേഷ്യന്‍ ഷെപ്പേര്‍ഡിനെയാണ് സതീഷ് വാങ്ങിയത്.

വലിപ്പം കൊണ്ട് ആരെയും അതിശയിപ്പിക്കുന്ന ബ്രീഡാണ് കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ്. എയര്‍ കണ്ടീഷന്‍ഡ് ചെയ്ത വീട്ടിലാണ് നായയെ പാര്‍പ്പിച്ചിരിക്കുന്നത്. വിലകൂടിയ ഇനത്തില്‍പ്പെട്ട നായയെ ഇതിന് മുന്‍പും സതീഷ് സ്വന്തമാക്കിയിട്ടുണ്ട്.
2016ല്‍ സതീഷ് രണ്ട് കൊറിയന്‍ മാസ്റ്റിഫുകളെ സ്വന്തമാക്കിയിരുന്നു. ഒരു കോടി വീതം ചെലവാക്കിയാണ് സതീഷ് കൊറിയന്‍ മാസ്റ്റിഫുകളെ സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യത്തെ വ്യക്തിയായി മാറിയത്. ചൈനയില്‍ നിന്നും കൊണ്ടുവന്ന നായകളെ റോള്‍സ് റോയ്‌സെത്തിയാണ് എയര്‍പോര്‍ട്ടില്‍ നിന്നും കൊണ്ടുപോയത്.

കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ്

ചെന്നായ്ക്കളടക്കമുളള വേട്ടക്കാരില്‍ നിന്ന് കന്നുകാലികളെ സംരക്ഷിക്കുന്നതിനായിട്ടാണ് പുരാതനകാലത്ത് കൊക്കേഷ്യന്‍ ഷെപ്പേര്‍ഡിനെ ഉപയോഗിച്ചിരുന്നത്. ടിബറ്റന്‍ ഡോഗില്‍ നിന്നുള്ള ഒരു വിഭാഗമാണ് കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് എന്നാണ് കരുതുന്നത്. നിര്‍ഭയരും ധൈര്യശാലികളുമായ ഈ നായകള്‍ റഷ്യയിലെ ഇടയന്മാരുടെ ഇഷ്ടമൃഗങ്ങളായിരുന്നു. സിംഹങ്ങളെ അനുസ്മരിപ്പിക്കുന്ന അതിമനോഹരമായ രോമങ്ങളാണ് ഈ നായകള്‍ക്കുള്ളത്.

spot_img

Related Articles

Latest news