കാസര്‍കോഡ് സ്വദേശി ഖത്തറില്‍ വാഹനമിടിച്ച്‌ മരിച്ചു

ദോഹ: കാസര്‍കോഡ് കുമ്ബള ബന്തിയോട് സ്വദേശി ഖത്തറില്‍ വാഹനമിടിച്ച്‌ മരിച്ചു. ബപ്പായിതൊട്ടി മമ്മുഞ്ഞിയുടെ മകന്‍ മുഹമ്മദ് ഹനീഫ് (36) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രിയില്‍ ഓള്‍ഡ് റയ്യാനില്‍ റോഡ് മുറിച്ചു കടക്കവെയായിരുന്നു അപകടം.

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നേരത്തെ സൗദിയില്‍ പ്രവാസിയായിരുന്ന ഹനീഫ് മൂന്നു വര്‍ഷമായി ഖത്തറിലെത്തിയിട്ട്. വാഹന അനുബന്ധ മേഖലയില്‍ ജോലിചെയ്ത് വരികയായിരുന്നു.

മൈമൂനയാണ് ഭാര്യ. മക്കള്‍: മനാഫ്, മുനൈഫ്, മിന്‍ഹ ഫാത്തിമ. നപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

spot_img

Related Articles

Latest news