റിയാദ്: ചികിത്സയിലിരിക്കുന്ന ഭർത്താവിനെ കാണാനായി കുടുംബം നാട്ടിൽ നിന്നെത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് മലപ്പുറം സ്വദേശി റിയാദിൽ മരണപ്പെട്ടു.മലപ്പുറം ആലിപ്പറമ്പ് പഞ്ചായത്ത് വാഴേങ്കട ബിടാത്തി ഏഴാം വാർഡിലെ തൈക്കോട്ടിൽ വസതിയിൽ ഉമ്മർ ആണ് റിയാദ് ആസ്റ്റർ സനദ് ആശുപത്രിയിൽ മരണപ്പെട്ടത്.ഹൃദയാഘാതമാണ് മരണകാരണം.(64) വയസ്സായിരുന്നു.
ശാരീരിക അസ്വസ്ഥത കാരണം ഇന്നലെ ഹോസ്പിറ്റലിൽ ചികിൽത്സയിലായിരുന്നു.രോഗ വിവരമറിഞ്ഞ് നാട്ടിൽ നിന്നും ഭാര്യ ഹലീമയും ഏകമകൾ നദ ഫാത്തിമയും രാത്രി എയർ ഇന്ത്യ എക്‌സ്പ്രസിൽ റിയാദിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനിടെയാണ് മരണം.കുടുംബം എത്തുന്നതിന് മണിക്കൂർ മുമ്പ് മരണം സംഭവിച്ചു.
ഒന്നര മാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത്.
മുപ്പത്തിനാല് വർഷത്തോളമായി പ്രവാസിയാണ്.
പിതാവ് –
മൊയ്തീൻകുട്ടി ഹാജി
മാതാവ് – ബീക്കുട്ടി
കൊല്ലാരൻത്തൊടി (എടായ്ക്കൽ).
ഭാര്യ – മണ്ണുമ്മൽ അലീമ
കുമരംപുത്തൂർ (നെച്ചുള്ളി).
ഏക മകൾ – നദ ഫാത്തിമ (രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനി).
സഹോദരങ്ങൾ – പാത്തുമ്മ, മുഹമ്മദാലി,
സൈനുദ്ദീൻ (മക്ക),
അസ്കർ അലി (റിയാദ്), മുഹമ്മദ് നൗഷാദ് (റിയാദ്),
ജാഫർ സിദ്ദീഖ്,
ഷിഹാബുദ്ദീൻ (റിയാദ്),
അബ്ദുറഹിമാൻ (റിയാദ്), ഷമീർ അലി,
ഫായിസ .
മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള
നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നു.
സഹോദരങ്ങളായ അസ്ക്കർ അലി അടക്കമുള്ള സഹോദരങ്ങളെ സഹായിക്കാൻ
റിയാദ് കെ.എം.സി.സി. വെൽഫെയർ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂർ, റിയാസ് തിരൂർക്കാട്, റഫീഖ് ചെറുമുക്ക്, ഷബീർ കളത്തിൽ, ബുഷീർ എന്നിവർ രംഗത്തുണ്ട്.