മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി

റിയാദ്: മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം താഴെ അരിപ്ര ടൗണിലെ കടൂക്കുന്നൻ മുഹമ്മദ് എന്ന കുട്ടുവിൻ്റെ മകൻ ഹാരിസ് ബാബു റിയാദിൽ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. 49 വയസായിരുന്നു.

ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു .4 വർഷം മുമ്പാണ് റിയാദിലെത്തിയത്. അതിന് മുമ്പ് ദുബായിയിലും ഉണ്ടായിരുന്നു.8 മാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത്.

മാതാവ് :സൈനബ ചക്കാലക്കുന്നൻ , ആനക്കയം.ഭാര്യ :താഴെക്കോട് കാപ്പുമുഖത്തെ ചോലമുഖത്ത് സൂപ്പിയുടെ മകൾ സജ്ന. മക്കൾ : ആയിഷ ഷിഫ്ന (BSC നഴ്സിംഗ് വിദ്യാർത്ഥിനി, EMS) ,ഫാത്തിമ സഫ (ഒമ്പതാം ക്ലാസ് )

സഹോദരിമാർ :സക്കീന ,ബുഷ്റ, സാബിറ, റജീന,റസീന

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ട് വന്ന് ഖബറടക്കം നടത്തും.

spot_img

Related Articles

Latest news