അല്‍ബഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി അല്‍ബഹയില്‍ നിര്യാതനായി. മക്കരപ്പറമ്ബ് വടക്കാങ്ങര സ്വദേശി അബൂബക്കര്‍ ആണ് മരിച്ചത്.മഖ്വ അല്‍ശാതി മീന്‍ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ മഖ്വയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശേഷം വിദഗ്ധ ചികിത്സക്കായി അല്‍ബഹ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇദ്ദേഹത്തിന്റെ മകനും സഹോദരനും അല്ബഹയിലുണ്ട്. മൃതദേഹം അല്‍ബഹ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.