റിയാദ്: സൗദിയിലെ ജിദ്ദയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു. മലപ്പുറം പാണ്ടിക്കാട് സ്വദേശി മാഞ്ചേരി നസ്റുദ്ധീൻ (26) ആണ് മരിച്ചത്.
അല്ലൈത്തില്‍ നിന്നു ജിസാൻ ഹൈവെ വഴി വരുന്നതിനിടെ ജിദ്ദയിലേക്ക് പ്രവേശിക്കുന്നതിനടുത്തുവെച്ചാണ് തിങ്കളാഴ്ച പുലർച്ചെ അപകടമുണ്ടായത്. നസ്റുദ്ദീൻ ഓടിച്ചിരുന്ന ഡിയന്ന വാഹനം അതെ ദിശയില്‍ തന്നെ സഞ്ചരിച്ചിരുന്ന ഒരു ട്രൈലറിന്റെ പിറകുവശത്ത് കൂട്ടിയിടിക്കുകയായിരുന്നു.
മൃതദേഹം ജിദ്ദ മഹ്ജർ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. അവിവാഹിതനാണ്. പിതാവ്: ഉസ്മാൻ. മാതാവ്: സഫിയ. സഹോദരിമാർ: ആയിഷ ഫാത്തിമ, ആയിഷ ഹന്ന. മരണാനന്തര സഹായങ്ങള്‍ക്കും മറ്റും കെ.എം.സി.സി ജിദ്ദ വെല്‍ഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.