തൃശൂർ സ്വദേശി സൗദിയിൽ നിര്യാതനായി

ദമാം: തൃശൂർ കാരികുളം പാലപ്പിള്ളി സ്വദേശി വില്ലൻ ഹൗസിൽ ഹസൈനാർ മുസ്‌ലിയാർ(50) സൗദിയിലെ ദമാമിൽ നിര്യാതനായി. ദഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് (ചൊവ്വ) രാവിലെയാണ് അൽ ഖോബാർ അൽ ദോസറി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദഘാതമാണ് മരണകാരണമെന്നാണറിവ്. ഒന്നര വർഷം മുമ്പ് സൗദിയിൽ നിന്ന് ഹൃദയ ശാസ്ത്രക്രിയക്ക് വിധേയമായിരുന്നു.25 വർഷത്തിലധികമായി അൽ ബർറാക് എന്ന കമ്പനിയിൽ പർച്ചേസ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: മുഹമ്മദ്‌, മാതാവ് സുലൈഖ, ഭാര്യ: നഫീസ, മക്കൾ മിദ്‌ലാജ്, ശാമിൽ, മാജിദ. ജാമാതാവ്: നിസാമുദ്ദീൻ അദനി. ഐസിഫ് ദമാം സെൻട്രൽ കമ്മിറ്റി പബ്ലിക്കേഷൻ സെക്രട്ടറിയായിരുന്നു.നിയമ സഹായങ്ങൾക്ക് ഐ സി എഫ് പ്രവർത്തകർ രംഗത്തുണ്ട്.

spot_img

Related Articles

Latest news