കുവൈറ്റ് സിറ്റി: വയനാട് സ്വദേശിനി കുവൈറ്റില്‍ നിര്യാതയായി. മുട്ടില്‍ സൗത്ത് കാക്കവയല്‍ അത്തക്കര വീട്ടില്‍ അജിത വിജയന്‍(50) ആണ് മരിച്ചത്.കഴിഞ്ഞ ആറ് മാസത്തോളമായി കുവൈറ്റില്‍ വീട്ടുജോലിക്കാരിയായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ്: വിജയന്‍. മക്കള്‍: പ്രത്യുഷ്, മിധുഷ. പിതാവ്: യശോദരന്‍. മാതാവ്: സത്യഭാമ.