താമരശ്ശേരി : കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ പ്ലാൻ്റ് അടച്ച്പൂടണമെന്നാവശ്യപ്പെട്ട് കൊണ്ട് ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമര സമിതി ചെറിയ പെരുന്നാൾ ദിനത്തിൽ താമരശ്ശേരിയി ടൗണിൽ പ്രതിഷേധ റാലി നടത്തി
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ റാലിയിൽ അണിനിരന്നു. റാലി പഴയ ബസ്റ്റാൻ്റ് പരിസരത്ത് അവസാനിച്ചു. തുടർന്ന് നടന്ന പരിപാടിയിൽ സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ അധ്യക്ഷനായി .നാസർ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. ഇരുതുള്ളി പുഴയെ സംരക്ഷിക്കാനും ശുദ്ധവായു ഉറപ്പാക്കാൻ കഴിയാത്തതുമായി രീതിയിലാണ് ഫ്രഷ് കട്ടിൻ്റെ ഇന്നത്തെ സാഹചര്യം ഇതിനെതിരായാണ് ഒരു സമൂഹം മുഴുവൻ നിരത്തിലിറങ്ങി പ്രതിഷേധിക്കുന്നത്. എന്നിട്ടും ഇതിൻ്റെ മുതലാളിമാരും ഉദ്യോഗസ്ഥരും കണ്ണ് തുറക്കുന്നില്ലെങ്കിൽ ഫ്രഷ് കട്ട് പ്ലാൻ്റ് പൂട്ടിച്ചിട്ട് മാത്രമേ സമരത്തിൽ നിന്നും ജനങ്ങൾ പിൻമാറുള്ളൂ നാസർ ഫൈസി പറഞ്ഞു.
സമരസമിതി കൺവീനർ പുഷ്പൻ നന്ദൻസ്, ട്രഷറർ മുജീബ് കുന്നത്തുകണ്ടി, മെമ്പർമാരായ ഷീജാ ബാബു , ഷംസിദ ഷാഫി, അനിൽ മാസ്റ്റർ മറ്റ് സമരസമിതി അംഗങ്ങളായ വി.കെ. ഇമ്പിച്ചി മോയി, അജ്മൽ ചുടല മുക്ക് , തമ്പി പറകണ്ടം, റാമിസ് എ.കെ. നൗഷാദ് തെഞ്ചേരി, ഷരീഫ് പള്ളികണ്ടി, സുബൈർ വെഴ്പ്പൂർ , അസീസ് പുവ്വോട്, ഫൈസൽ , ഷഫീഖ് ചുടല മുക്ക്, എന്നിവർ പങ്കെടുത്തു.