ഇന്ത്യ സഖ്യത്തിൻ്റെ നേതൃത്വം മമത ബാനര്‍ജിയെ ഏല്‍പ്പിക്കണമെന്ന് ലാലു പ്രസാദ് യാദവ് ; കോണ്‍ഗ്രസിൻ്റെ എതിര്‍പ്പ് കാര്യമാക്കേണ്ടന്നും പ്രതികരണം

ഇന്ത്യ സഖ്യത്തില്‍ മമത ബാനർജിക്ക് പിന്തുണയേറുന്നു. സഖ്യത്തിന്റെ നേതൃത്വം മമത ബാനർജിയെ ഏല്‍പിക്കണമെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു.കോണ്‍ഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും ലാലു പ്രസാദ് യാദവ് ബിഹാറിലെ പറ്റ്നയിലാണ് മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ എൻസിപി നേതാവ് ശരദ് പവാറും മമത ബാനർജിക്ക് പിന്തുണ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യ സഖ്യത്തിന്റെ നേതൃത്ത്വം ഏറ്റെടുക്കാൻ മമത ബാനർജി താല്‍പര്യമറിയിച്ചത്. അതേസമയം ശരദ് പവാർ ഇന്ന് ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളുമായി കൂടികാഴ്ച നടത്തും

അതേ സമയം നേതൃസ്ഥാനം ഏറ്റെടുക്കാമെന്ന മമത ബാനര്‍ജിയുടെ നിലപാടിനെതിരെ സിപിഐ ജനറല്‍സെക്രട്ടറി ഡി രാജ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.മമതയുടെ നീക്കം ഇന്ത്യ സഖ്യത്തെ തകര്‍ത്ത് ബിജെപിയെ സഹായിക്കാനാണെന്ന് ഡി രാജ ഡല്‍ഹിയില്‍ പറഞ്ഞു. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് സഖ്യകക്ഷികളെ തഴഞ്ഞെന്ന് തുറന്നടിച്ച ഡി രാജ പഴയ പ്രതാപം പറഞ്ഞ് നടന്നിട്ട് കാര്യമില്ലെന്നും വിമര്‍ശിച്ചു.

spot_img

Related Articles

Latest news