‘ഹിജ്ര്‍ ഇസ്മാഈല്‍’ പ്രദേശത്തേക്ക് പ്രവേശിക്കുന്നതിന് വിശ്വാസികള്‍ക്ക് പ്രത്യേക സമയം നിശ്ചയിച്ചു

മക്ക: പരിശുദ്ധ കഅബയുടെ ഭാഗമായ ‘ഹിജ്ർ ഇസ്മാഈല്‍’ പ്രദേശത്തേക്ക് വിശ്വാസികള്‍ക്ക് പ്രവേശിക്കുന്നതിന് പ്രത്യേകം സമയം നിശ്ചയിച്ചതായി ഇരുഹറം കാര്യാലയ ജനറല്‍ അതോറിറ്റി അറിയിച്ചു.കഅബയുടെ വടക്കുവശത്ത് അർധവൃത്താകൃതിയില്‍ അരമതില്‍ കൊണ്ട് വേര്‍തിരിച്ച ഭാഗമാണ് ഹിജ്ർ ഇസ്മാഈല്‍.

പുരുഷന്മാർക്ക് രാവിലെ എട്ട് മുതല്‍ 11 വരെയും സ്ത്രീകള്‍ക്ക് രാത്രി എട്ട് മുതല്‍ പുലർച്ചെ രണ്ട് വരെയുമാണ് ഇവിടേക്ക് പ്രവേശിക്കാനുള്ള സമയം. ഒരാള്‍ക്ക് 10 മിനിറ്റാണ് പരമാവധി അനുവദിക്കുന്ന സമയം. ‘ഹിജ്ർ ഇസ്മാഈലി’ലേക്കുള്ള പടിഞ്ഞാറൻ ഗേറ്റിലൂടെയാണ് അകത്തേക്ക് പ്രവേശിക്കേണ്ടത്. ഇതുസംബന്ധിച്ചുള്ള നിർദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഇൻഫോഗ്രാഫിക്കിലൂടെ അതോറിറ്റി വിശദീകരിച്ചു.

spot_img

Related Articles

Latest news