കൊണ്ടോട്ടി: കൊളത്തൂരിൽ ദേശീയ പാതയിൽ കല്ല് കയറ്റിവന്ന ലോറി മറിഞ്ഞു. അപകടത്തിൽ നീറ്റാണി സ്വദേശി മരണപ്പെട്ടു. കരിമ്പ് ജ്യൂസ് കച്ചവടം നടത്തിയിരുന്ന അലവികുട്ടി എന്നയാളാണ് മരണപ്പെട്ടത്.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ടോറസ് ലോറി നടുറോഡിൽ മറിഞ്ഞ് അതിനടിയിൽപ്പെട്ട് ആണ് നീറ്റാണി സ്വദേശി മരിച്ചത്. നിസ്കാരം കഴിഞ്ഞു പോകവേ ഇയാളുടെ സമീപത്തേക്ക് ലോറി മറിയുകയായിരുന്നു. കരിങ്കല്ലിന് അടിയിൽ പെട്ടാണ് മരണം. കരിങ്കല്ല് നീക്കം ചെയ്തതാണ് അപകടത്തിൽ പെട്ടയാളെ പുറത്ത് എടുക്കാനായത്.