ഓമശ്ശേരി: മങ്ങാട് മുടൂർ മൂസക്കുട്ടിയുടെ മകൻ മുഹമ്മദ് അജാസ് (10) വീടിനടുത്തെ കുളത്തിൽ മുങ്ങി മരിച്ചതായി കണ്ടെത്തി. ചൂണ്ടയിടാനുള്ള ശ്രമത്തിനിടയിൽ അപകടത്തിൽപ്പെട്ടതാവാം എന്നാണ് സംശയം.
സന്ധ്യയോടെ ആയിരുന്നു അപകടം. ഉടൻ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മാതാവ് റഹ്മത്ത്
സഹോദരങ്ങൾ
അൻഷാ ഫാത്തിമ
ആയിഷ ഫർവിൻ
സല്ല മഹ്റിൻ.

