ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശിനിയായ അദ്ധ്യാപിക റിയാദില്‍ നിര്യാതയായി.

റിയാദ്: കണ്ണൂര്‍ കതിരൂര്‍ സ്വദേശിയും മോഡേൺ മിഡിൽ ഈസ്റ്റ് ഇൻ്റർനാഷണൽ സ്കൂൾ അദ്ധ്യാപികയുമായ വീണാ കിരണ്‍ (37) റിയാദില്‍ നിര്യാതയായി. ഇന്നലെ വൈകീട്ടാണ് അന്ത്യം സംഭവിച്ചത്. രാവിലെ ദേഹാസ്വാസ്ഥ്യം മൂലം റിയാദ് ഹയാത്ത് നാഷണല്‍ ഹോസ്പിറ്റലില്‍ രാവിലെ എത്തിച്ചെങ്കിലും വൈകീട്ട് ആറുമണിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 17 വര്‍ഷമായി റിയാദിലുള്ള വീണ കഴിഞ്ഞ ഒമ്പത് വര്‍ഷമായി മോഡേൺ മിഡിൽ ഈസ്റ്റ് ഇൻ്റർനാഷണൽ സ്കൂളില്‍ അധ്യാപികയായി ജോലിചെയ്തുവരികെയാണ് മരണത്തിന് കീഴടങ്ങുന്നത്.

ഭര്‍ത്താവ് കിരണ്‍ ജനാര്‍ദ്ദനന്‍ , മലാസിലുള്ള ഇന്റര്‍നാഷനല്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ടെക്നിക്കല്‍ എഞ്ചിനീയര്‍ ആണ് കഴിഞ്ഞ 19 വര്‍ഷമായി റിയാദിലുണ്ട് ഒരു മകള്‍ അവന്തികാ കിരണ്‍ മോഡേൺ മിഡിൽ ഈസ്റ്റ് ഇൻ്റർനാഷണൽ സ്കൂൾ വിദ്യാര്‍ത്ഥിനിയാണ്

നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന തിനായി സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

spot_img

Related Articles

Latest news