ഏഴുമാസം മുമ്പ് ബിസിനസ് വിസയില്‍ സൗദിയിലെത്തിയ മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദിയില്‍ ബിസിനസ് വിസയില്‍ ഏഴു മാസം മുമ്പ് എത്തിയ മലയാളി യുവാവ് മരിച്ചു.ആലപ്പുഴ ഹരിപ്പാട് മുട്ടം ചെപ്പാട് കൊല്ലന്തത്ത്‌ വീട്ടില്‍ രാജീവ്‌ (29) ആണ് റിയാദ് ശുമൈസിയിലെ ദാറുല്‍ ശിഫ ആശുപത്രിയില്‍ മരിച്ചത്.ബത്ഹയിലെ ഫിലിപ്പിനോ മാർക്കറ്റിലുള്ള ഫ്ലാറ്റിലാണ് താമസിക്കുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെ ശാരീരിക അസ്വസ്ഥതയുണ്ടാവുകയും ഒപ്പമുണ്ടായിരുന്നവർ ഉടൻ ആംബുലൻസില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്.

നാട്ടില്‍ ജിം ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു. വിജയൻ, പൊന്നമ്മ ദമ്പതികളുടെ മൂന്ന് ആണ്‍മക്കളില്‍ രണ്ടാമത്തെയാളാണ്. അടുത്ത ബന്ധു ആരോമല്‍ റിയാദില്‍ ഒപ്പമുണ്ട്. മൃതദേഹം നാട്ടില്‍ അയക്കുന്നതിനുള്ള നിയമനടപടികള്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, എന്നിവരുടെ നേതൃത്വത്തില്‍ പൂർത്തീകരിക്കും.

spot_img

Related Articles

Latest news