കൊടുവള്ളി വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് മരണപ്പെട്ടു

കൊടുവള്ളി: സൗത്ത് കൊടുവള്ളിക്ക് സമീപം സ്കൂട്ടറിന്റെ ടയർപ്പൊട്ടി നിയന്ത്രണം വിട്ടതിനെ തുടർന്ന് സ്കൂട്ടർ ലോറിയിലേക്ക് ഇടിച്ച് ഗുരുതര പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കൽപ്പറ്റ സ്വദേശിയായ യുവാവ് മരണപ്പെട്ടു.

കൽപ്പറ്റ തുർക്കി ബസാറിൽ മുഹമ്മദ് ഇഖ്ബാലിന്റെ മകൻ ദിൽകാശ് (22) ആണ് മരണപ്പെട്ടത്.കോഴിക്കോട് ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുന്ന ലോറിയിൽ സ്‌കൂട്ടർ ഇടിച്ചാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു സംഭവം.

മാതാവ് സൈഫുന്നീസ,
സഹോദരൻ ദിൽബർ, ദിൽഷ സഹോദരി.
മൃതദേഹം കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ.

spot_img

Related Articles

Latest news