കളഞ്ഞുകിട്ടിയ സ്വർണാഭരണമടങ്ങിയ പേഴ്സ് സമീപത്തെ കടയിൽ ഏൽപ്പിച്ച് യുവാവ്, കഥയറിഞ്ഞപ്പോൾ കണ്ണീരൊഴുകി

താമരശ്ശേരി പോസ്റ്റാഫീസിനു സമീപത്ത് റോഡരികിൽ വെച്ചാണ് തമിഴ്നാട് തൃച്ചി സ്വദേശിയായ കുമാർ (27) എന്ന യുവാവിന് സ്വർണാഭരണങ്ങൾ അടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടിയത്. ഉടനെ സ്വർണക്കട എന്നു ധരിച്ച് സമീപത്തെ വാച്ചുകടയിൽ കയറി ഇവിടെ നിന്നും വാങ്ങിയ ആളിൽ നിന്നും നഷ്ടപ്പെട്ടതായിരിക്കും എന്നു പറഞ്ഞ് പേഴ്സ് ഏൽപ്പിച്ചു, കടയുടമ പേഴ്സിലെ പേരു നോക്കിയപ്പോൾ പഴയ സ്റ്റാൻ്റിനു സമീപത്തുള്ള ജ്വല്ലറിയിൽ നിന്നും വാങ്ങിയ ആഭരണമാണ് എന്ന് മനസ്സിലായി, സ്വർണക്കടയുമായി ബന്ധപ്പെട്ട് ഉടമസ്ഥലത്തെത്തി പേഴ്സ് പരിശോധിച്ചപ്പോൾ അൽപ്പം മുമ്പ് കടയിൽ നിന്നും വാങ്ങി ഇറങ്ങിയവരാണെന്ന് മനസ്സിലായി, അവരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ താമരശ്ശേരിയിൽ നിന്നും ഏറെ ദൂരം പോയിരുന്നു. അവരോട് കൈയിൽ സ്വർണാഭരണമുണ്ടോയെന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടു, അപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ട വിവരമറിയുന്നത്. രണ്ട് മോതിരവും, ഒരു ബ്രേസ് ലെറ്റുമടക്കം ഒന്നര പവനോളം തൂക്കം വരുന്ന ആഭരണങ്ങളാണ് അതിൽ ഉണ്ടായിരുന്നത്. ഉടമയായ ചമൽ പിളളച്ചിറ എൽസി താമരശ്ശേരിയിൽ എത്തി പേഴ്സ് കൈപ്പറ്റി. ഇവർ വാച്ചുകടയുടെ സമീപം കാർ നിർത്തിയായിരുന്നു സ്വർണക്കടയിലേക്ക് പോയത്. കാറിൽ കയറുമ്പോഴാണ് സ്വർണം നഷ്ടപ്പെട്ടത്. രാത്രി 7 മണിയോടെയായിരുന്നു സംഭവം.

തൃച്ചിയിൽ നിന്നും ജോലി അന്വേഷിച്ച് ഊട്ടിയിലും,ഗൂഡല്ലൂരും, പിന്നീട് ബത്തേരിയിലുമെത്തിയ യുവാവ് കൈയിലുള്ള പണം തീർന്നതിനാൽ ബത്തേരിയിൽ നിന്നും ഒരു ലോറിയിൽ കയറി താമരശ്ശേരി ചെക്ക് പോസ്റ്റ് പരിസരത്ത് ഇറങ്ങുകയായിരുന്നു, അവിടെ നിന്നും കോഴിക്കോട് ഭാഗത്തേക്ക് നടന്നു പോകുന്നതിനിടയിലാണ് പേഴ്സ് കളഞ്ഞുകിട്ടിയത്.

വണ്ടിക്കൂലി ഇല്ലാത്തതിനാലാണ് നടന്നു പോകുന്നതെന്നും, ഭക്ഷണം കഴിച്ചിട്ടില്ലെന്നും യുവാവ് പറഞ്ഞു, എന്തെങ്കിലും ഒരു പണി കിട്ടിയാൽ നാട്ടിലേക്ക് പോകാൻ വണ്ടിക്കൂലി ലഭിക്കുമായിരുന്നുവെന്നും കുമാർ പറഞ്ഞു. ഇത്രയും ബുദ്ധിമുട്ടുകൾക്കിടയിലാണ് സത്യസന്ധതക്ക് മാതൃകയായി സ്വർണാഭരണമടങ്ങിയ പേഴ്സ് സമീപത്തെ കടയിൽ ഏൽപ്പിച്ചത്.

ആഭരണങ്ങൾ കുമാറിൻ്റെ കൈ കൊണ്ടു തന്നെ തിരിച്ചേൽപ്പിച്ച ശേഷം നാട്ടിലെത്താനും, ചിലവിനുമുള്ള തുക പേഴ്സ് ലഭിച്ചതിലുള്ള സന്തോഷത്തിൽ എൽസി നൽകി.സ്വർണക്കടക്കാരൻ്റെ വക ഭക്ഷണവും നൽകിയാണ് കുമാറിനെ പറഞ്ഞു വിട്ടത്.

അച്ചൻ മരണപ്പെട്ടതായും അമ്മ മാത്രമേ വീട്ടിലുള്ളൂവെന്നും താൻ ഏകമകനാണെന്നും, അമ്മയെ നോക്കാനായാണ് ജോലി തേടി ഇറങ്ങിയെതെന്നും കുമാർ പറഞ്ഞു.

spot_img

Related Articles

Latest news