ബിജെപിക്ക് എട്ടു തവണ വോട്ടുരേഖപ്പെടുത്തി യുവാവ്, വീഡിയോ വൈറലായതോടെ അറസ്റ്റ്; നടപടി, റീ പോളിങ്ങിന് നിര്‍ദേശം

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തർപ്രദേശിലെ ഫറൂഖബാദ് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിക്ക് നിരവധി തവണ വോട്ട് ചെയ്ത യുവാവ് അറസ്റ്റില്‍.ഖിരിയ പാമരന്‍ സ്വദേശിയായ രാജന്‍ സിംങ് ആണ് അറസ്റ്റിലായിരിക്കുന്നത്. നാലാം ഘട്ട വോട്ടെടുപ്പ് നടന്ന മേയ് 13ന് അലഗഞ്ജിലെ പോളിങ് ബൂത്തിലാണ് സംഭവം.

ബിജെപിക്ക് എട്ടു തവണ വോട്ട് രേഖപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പകർത്തിയത് രാജന്‍ സിങ് തന്നെയായിരുന്നു. ഇത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സമാജ്‌വാദി പാർട്ടി (എസ്‌പി) തലവന്‍ അഖിലേഷ് യദവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീഡിയോ സമൂഹമാധ്യമമായ എക്സില്‍ റീഷെയർ ചെയ്തു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോളിങ് ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നല്‍കിയതായി ഉത്തർ പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫിസർ നവ്‌ദീപ് റിന്‍വ അറിയിച്ചു. ഇതിന്പുറമെ പോളിങ് ബൂത്തിലുണ്ടായിരുന്നു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായും വകുപ്പുതല നടപടി സ്വീകരിച്ചതായും നവ്‌ദിപ് കൂട്ടിച്ചേർത്തു.

spot_img

Related Articles

Latest news