ദുബായില്‍ യുവതിയെ കൂടെ താമസിച്ച സുഹൃത്ത് കൊലപ്പെടുത്തി: മരിച്ചത് തിരുവനന്തപുരം സ്വദേശിനി, യുവാവ് എയര്‍പോര്‍ട്ടില്‍ അറസ്റ്റില്‍

ദുബൈ: തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ദുബൈയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിതുര, ബൊണാകാട് സ്വദേശിനി ആനി മോള്‍ ഗില്‍ഡ(26) ആണ് മരിച്ചത്.ദുബായില്‍ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.

ദുബായിലെ കരാമയില്‍ കഴിഞ്ഞ നാലിന് ആയിരുന്നു സംഭവം. ആനിമോള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തുകയായിരുന്നുവെന്നാണ് വിവരം. ഇയാളെ ദുബൈ എയർപോർട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്. കൊലപാതകത്തിലേക്കുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാൻ ഉള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകനും യാബ് ലീഗല്‍ സർവീസ് സി.ഇ.ഒയുമായ സലാം പാപ്പിനിശേരി, ഇൻകാസ് യൂത്തു വിംഗ് ഭാരവാഹികള്‍ ദുബായ് ഘടകം എന്നിവർ അറിയിച്ചു.

spot_img

Related Articles

Latest news