കണ്ണൂർ: പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലുള്ള ആധാറിലെ തെറ്റ് തിരുത്തുന്നതിനും കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷനിലെ വിവിധ കേന്ദ്രങ്ങളില്‍ ആധാര്‍ മേളകള്‍ സംഘടിപ്പിച്ചു . കണ്ണൂര്‍, തളിപ്പറമ്പ ഹെഡ്‌പോസ്റ്റോഫീസുകളിലും കൂടാളി, കൊളച്ചേരി, തയ്യേനി, മൊട്ടമ്മല്‍, കരുവഞ്ചാല്‍, മലപ്പട്ടം എന്നിവിടങ്ങളിലും ഡിസംബര്‍ 11 വരെയയാണ് മേള നടക്കുക. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കും.
തപാല്‍ വകുപ്പിലെ വിവിധ പദ്ധതികളായ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍, സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍, ജന്‍ സുരക്ഷ സ്‌കീമുകള്‍, ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ടുകള്‍, കോമണ്‍ സര്‍വീസ് സെന്റര്‍ സേവനങ്ങള്‍, മൈ സ്റ്റാമ്പ്, ഫിലാറ്റലി ഡെപ്പോസിറ്റ് അക്കൗണ്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും മേളയില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മേല്‍പറഞ്ഞ പോസ്റ്റോഫീസുകളുമായി ബന്ധപ്പെടുക.
Mediawings: