അബഹ ബലദിയ സംഗമം

മലപ്പുറം.അബഹ ബലദിയയിൽ ജോലി ചെയ്തിരുന്നവരുടെ കൂട്ടായ്മ മലപ്പുറം ഇരുമ്പുഴിൽ വെച്ച് സംഘടിപ്പിച്ചു. പത്തും ഇരുപതും വർഷങ്ങൾക്ക്മുമ്പ് പിരിഞ്ഞവർ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയപ്പോഴുള്ള സന്തോഷം എത്രമാത്രമാ യിരുന്നെന്ന് പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു.

തങ്ങളുടെ വേദനകളും സന്തോഷങ്ങളും വർഷങ്ങളോളം ഒരമിച്ചിരുന്ന് പങ്ക് വെച്ചപ്പോൾ അതൊരു വേറിട്ട അനുഭവമായി.

സൈയത് മുസ്ലിയാറുടെ പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്.
അബൂബക്കർ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ച പരിപാടി അരീക്കൻ കുഞ്ഞുട്ടി ഉൽഘാടനം ചെയ്തു.പ്രവാസത്തിലുള്ള സൗഹ്യദം ഒരുകാലത്തും മറക്കാൻ കഴിയാത്തതാണെന്നും അത് എന്നെന്നും നില നിൽക്കുമെന്നതിൻ്റ തെളിവ് കൂടിയാണ് വർഷങ്ങൾക്ക് ശേഷമുള്ള ഈ ഒത്ത് കൂടലെന്ന് കുഞ്ഞുട്ടി പറഞ്ഞു.

മുഹമ്മദ് മോങ്ങം, ഇക്ബാൽ ,ജനാർദനൻ കണ്ണൂർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. എം.കെ. ഹംസ സ്വാഗതവും അബദുൽ മജിദ് നന്ദിയും പറഞ്ഞു.
ഫോട്ടോ.മലപ്പുറം ഇരുമ്പുഴിൽ നടന്ന അബ്ഹ ബലദിയ സംഗമം അരീക്കൻ കുഞ്ഞുട്ടി ഉൽഘാടനം ചെയ്യുന്നു. സദസ്സ്.

spot_img

Related Articles

Latest news