പോസ്റ്റ്മോർട്ടം ടേബിളിൽ മരണത്തെ തോല്പിച്ച അബ്ദുൽ ജബ്ബാർ അന്തരിച്ചു

മാഹി: മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി പോസ്റ്റുമോർട്ടം ടേബിളിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്ന അബ്ദുൽ ജബ്ബാർ [ 76 ] അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഏകദേശം അരനൂറ്റാണ്ട് മുമ്പ് ബോംബെയിലേക്കുള്ള യാത്രക്കിടെ പൂനെക്കടുത്ത് വെച്ച് നടന്ന ബസ്സപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട അദ്ദേഹത്തിന്റെ കഥ ഏറെ പ്രസിദ്ധമാണ്. നിരവധി തവണ ദൃശ്യ-പ്രിന്റിംഗ് മാധ്യമങ്ങളിൽ അത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

മരിച്ചെന്നു ഡോക്റ്റർമാർ വിധിയെഴുതിയ അദ്ദേഹത്തെ പോസ്റ്റ് മോർട്ടം ചെയ്യാനായി കൊണ്ട് പോയി. തലയോട്ടിയിൽ പതിഞ്ഞ ആദ്യ അടിയിൽ കൈവിരൽ ചെറുതായൊന്ന് ചലിച്ചതായി ഡോക്ടർ കണ്ടെത്തി. ഉടൻ വേണ്ട ചികിത്സ നൽകി അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചെടുത്തു തലയോട്ടിയിലെ ആ അടിയിൽ അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു.

ഭാര്യ: ന്യൂമാഹി കുന്നാംകുളം ഹൗസിൽ സാബിറ, മക്കൾ: ഷുഹൈബ്, ജാബിർ (കുവൈറ്റ്), ജസീറ, ആയിഷ സുമിത്ത്, സമീറ മാളിയേക്കൽ, മുഹ്‌സിൻ എന്നിവർ ജാമാതാക്കളാണ്.

spot_img

Related Articles

Latest news