കൊച്ചി:പിഡിപി ചെയര്മാന് അബ്ദുൽ നാസര്‍ മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടര്‍ന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്ന മഅദനിക്ക് ഡയാലിസിസ് ഉടന്‍ തുടങ്ങുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കരള്‍ രോഗത്തിന് ഏറെ നാളായി ചികിത്സയിലാണ് മഅദനി. ജാമ്യ വ്യവസ്ഥകളില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅദനി കേരളത്തിൽ എത്തിയത്.