അബ്ദുൽ റഹീം മോചനം വീണ്ടും മാറ്റി: വിധി പറയുന്നതിനായി വീണ്ടും രണ്ടാഴ്ചത്തെ കാത്തിരിപ്പ്

റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് ഇന്ന് കോടതി പരിഗണിച്ചെങ്കിലും മോചന ഉത്തരവുണ്ടായില്ല.
അതേ സമയം സിറ്റിങ് പൂർത്തിയായി, കേസ് രണ്ടാഴ്ചക്കകം വിധി പറയും.ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു. കുടുംബവും റിയാദ് സഹായ സമിതിയും ഉൾപ്പെടെയുള്ളവർ.

ജൂലൈ രണ്ടിന് അബ്ദുറഹീമിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ധ് ചെയ്തിരുന്നു. മരിച്ചയാളുടെ കുടുംബം ആവശ്യപ്പെട്ട ദിയാധനം നൽകിയതിനെ തുടർന്നാണ് വധശിക്ഷ റദ്ധ് ചെയ്തത്. ദിയാധനമായി ആവശ്യപ്പെട്ട 1.5 കോടി റിയാൽ (34 കോടി രൂപ) കൊല്ലപ്പെട്ട ബാലന്റെ കുടുംബത്തിന് നൽകിയതിനെ തുടർന്നാണ് ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കിയത്.ഇതേ തുടർന്ന് റഹീമിന്റെ മോചനത്തിനായി സമർപ്പിച്ച ഹരജി കഴിഞ്ഞ മാസം പരിഗണിച്ചുവെങ്കിലും വധ ശിക്ഷ റദ്ധാക്കിയ അതെ ബഞ്ചാണ് മോചന ഉത്തരവ് പുറപ്പെടുവിക്കേണ്ടത് എന്ന സാങ്കേതിക കാരണത്താൽ കേസ് മാറ്റി വെക്കുകയായിരുന്നു. പിന്നീട് ഇന്ന് കാലത്താണ് പുതിയ ബഞ്ച് കേസ് വീണ്ടും പരിഗണിച്ചത്. റഹീമിന്റെ അഭിഭാഷകൻ ഉസാമ അൽ അമ്പർ, റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂർ, ഇന്ത്യൻ എംബസി പ്രതിനിധി യൂസുഫ് കാക്കഞ്ചേരി എന്നിവരാണ് ഇന്ന് കോടതിയിൽ ഹാജരായത്.

spot_img

Related Articles

Latest news