അബ്ദുൽ റഹീം മോചനം, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി : സഹായസമിതി പൊതുയോഗം നാളെ 

റിയാദ് : സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് ഒക്ടോബർ 21 തിങ്കളാഴ്ചയിലേക്ക് മാറ്റിയാതായി റിയാദ് റഹീം സഹായ സമിതി അറിയിച്ചു.

റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്.

നേരത്തെ ഒക്ടോബർ 17 ന് വ്യാഴാഴ്ചയായിരുന്നു സിറ്റിംഗ് അനുവദിച്ചിരുന്നത്. ഈ തിയ്യതിയാണ് നാല് ദിവസം കൂടി കഴിഞ് ഒക്ടോബർ 21 ലേക്ക് മാറ്റിയത്.

പുതിയ സാഹചര്യം വിലയിരുത്താൻ അടിയന്തിര സ്റ്റിയറിങ് കമ്മറ്റി ചേരുകയും റഹീമിന്റെ അഭിഭാഷകനുമായി സംസാരിക്കുകയും ചെയ്തതായും മോചന ഹരജിയിൽ തിങ്കളാഴ്ച അനുകൂലമായ വിധിയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാഹസമിതി വാർത്ത കുറിപ്പിൽ അറിയിച്ചു.

റഹീം കേസുമായി ബന്ധപ്പെട്ട് ഇത് വരെയുള്ള കാര്യങ്ങൾ പൊതുസമൂഹത്തോടെ വിശദീകരിക്കുന്നതിന് വേണ്ടി നാളെ ചൊവ്വാഴ്ച വൈകീട്ട് 7 മണിക്ക് ബത്ഹ ഡി-പാലസ് ഹാളിൽ പൊതുയോഗം വിളിച്ചതായി സഹായസമിതി ചെയർമാൻ സി പി മുസ്തഫ, ജനറൽ കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ എന്നിവർ അറിയിച്ചു.

സംഘടന നേതാക്കൾ, മാധ്യമപ്രവർത്തകർ ,പൊതുപ്രവർത്തകർ, തുടങ്ങി കേസുമായി തുടക്കം മുതൽ സഹകരിച്ച എല്ലാവരെയും യോഗത്തിന് ക്ഷണിക്കുന്നതായും ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയതായും സഹായ സമിതി ഭാരവാഹികൾ പറഞ്ഞു.

സഹായ സമിതി സ്റ്റിയറിങ് കമ്മറ്റി അംഗങ്ങൾ.

spot_img

Related Articles

Latest news