അബ്ദുല്‍ റഹീമിന്‍റെ മോചനം നീളും; കേസ് വീണ്ടും മാറ്റി വെച്ചു, ഏപ്രിൽ 14 ന് കോടതി കേസ് വീണ്ടും പരിഗണിക്കും

റിയാദ്: സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം വീണ്ടും അനിശ്ചിതത്വത്തില്‍. കേസ് വീണ്ടും മാറ്റി വെച്ചു. കേസ് ഇനി ഏപ്രിൽ 14 ന് സൗദി സമയം രാവിലെ 8:30 ന് കോടതി വീണ്ടും പരിഗണിക്കും. നിയമസഹായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. പത്താം തവണയാണ് കേസ് മാറ്റുന്നത്. രാവിലെ 11ന് ആരംഭിച്ച സിറ്റിംഗില്‍ അബ്ദുല്‍ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധി സവാദും കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂരും ഉണ്ടായിരുന്നു.

സൗദി ബാലൻ അനസ് അല്‍ ശാഹിരി കൊല്ലപ്പെട്ട കേസില്‍ 2006 ഡിസംബറിലാണ് അബ്ദുല്‍ റഹീം ജയിലിലായത്. വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദയാധനം കൈപ്പറ്റി കുടുംബം മാപ്പ് നല്‍കിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. 2006ല്‍ ഡ്രൈവറായി ജോലി ലഭിച്ച്‌ റിയാദിലെത്തി ഒരു മാസം തികയും മുൻപാണ് കൊലപാതക കേസില്‍ അകപ്പെട്ട് റഹീം ജയിലാകുന്നത്. ദയാധനം നല്‍കി വധശിക്ഷ ഒഴാവാക്കിയെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീർപ്പുണ്ടാവാത്തതിനാല്‍ മോചന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു. നേരത്തെ ഒമ്പത് തവണ കേസ് പരിഗണിച്ചപ്പോഴും വിവിധ കാരണങ്ങളാല്‍ മോചനക്കാര്യത്തില്‍ തീരുമാനം നീളുകയായിരുന്നു. മാർച്ച്‌ മൂന്നിനായിരുന്നു ഇതിന് മുൻപ് സിറ്റിംഗ് നടന്നത്.

spot_img

Related Articles

Latest news