മലപ്പുറം : സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് ഖാരിഉം, മുഫത്തിശുമായ ഇ. ടി. അബ്ദുസലാം ദാരിമി (54) മരണപ്പെട്ടു. മലപ്പുറം മേൽമുറി പള്ളിയിൽ മഗ്രിബ് നിസ്കാരാനന്തരം ഹിസ്ബ് ക്ലാസ്സ് നടത്തുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും തുടർന്ന് മരണപ്പെടുകയും ആണ് ഉണ്ടായത്
ഭാര്യ: സക്കീന, മക്കൾ: സുഹൈൽ നിസാമി, മുജ്ജ്തബ ഇസ്മായിൽ, നുസൈബ, ഷഫീഖത്, സനിയ, നാജില. മരുമക്കൾ: അബ്ദുല്ല ഫൈസി കാതിയോട്, കാളാവ് മുനീർ നിസാമി, മുനീർ ആനക്കംപൊയിൽ.
സഹോദരങ്ങൾ: അഹമ്മദ് കുട്ടി (ഗോതമ്പറോഡ്), ബഷീർ (ദുബായ്), ഗഫൂർ, മറിയം, ഫാത്തിമ, റുഖിയ, സുബൈദ.
മയ്യത്ത് നിസ്കാരം ഇന്ന് (18-11-2021 -വ്യാഴാഴ്ച) രാവിലെ 09:00 – മണിക്ക് കൊളമ്പലം ജുമുഅത്ത് പള്ളിയിൽ.
കൽപ്പറ്റ മുക്കം ജുമുഅത്പള്ളിയിൽ ഖാളിയും ഖതീബുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്