തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്ന് അബ്ദുള്ളക്കുട്ടി
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ. പി അബ്ദുള്ളക്കുട്ടി. തനിക്ക് ഇക്കാര്യത്തില്‍ ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളിലെ ചര്‍ച്ച മാത്രമാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നത് എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കൂടുതല്‍ നേതാക്കള്‍ ഈ തെരഞ്ഞെടുപ്പോടെ ബിജെപിയിലേയ്ക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയായിരിക്കും കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുകയെന്നും ജനം ഇടത് സര്‍ക്കാരിനെ തുരത്തിയോടിക്കുമെന്നും അദ്ദേഹം പറഞ്ഞു.