അനധികൃത അവധി: 28 ഡോക്ടര്‍മാരെ സര്‍ക്കാര്‍ പിരിച്ചു വിട്ടു

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത​മാ​യി സ​ര്‍​വീ​സി​ല്‍ നി​ന്നും വ​ര്‍​ഷ​ങ്ങ​ളാ​യി വി​ട്ടു നി​ല്‍​ക്കു​ന്ന മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള 28 ഡോ​ക്ട​ര്‍​മാ​രെ പി​രി​ച്ചു​വി​ടാ​ൻ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ടു. പ​ല​ത​വ​ണ അ​വ​സ​രം ന​ല്‍​കി​യി​ട്ടും സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ഇ​വ​ര്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ല്ല. തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

അ​ന​ധി​കൃ​ത​മാ​യി സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍​ക്കു​ന്ന​വ​ര്‍ എ​ത്ര​യും വേ​ഗം സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ഭ്യ​ര്‍​ഥി​ച്ചു. സം​സ്ഥാ​നം കോ​വി​ഡ് മ​ഹാ​മാ​രി​യ്‌​ക്കെ​തി​രാ​യ തു​ട​ര്‍​ച്ച​യാ​യ പോ​രാ​ട്ട​ത്തി​ലാ​ണ്. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മാ​യ സ​മ​യം കൂ​ടി​യാ​ണി​തെ​ന്നും വീ​ണ ജോ​ർ​ജ് പ​റ​ഞ്ഞു.

spot_img

Related Articles

Latest news