റിയാദ്: സന്ദര്‍ശന വിസയിലെത്തിയ മലയാളി റിയാദില്‍ നിര്യാതനായി. മലപ്പുറം മഞ്ചേരി ആശുപത്രിപ്പടി സ്വദേശിയും ഇപ്പോള്‍ മുള്ളമ്ബാറ ശാന്തിഗ്രാമില്‍ കിതാടിയില്‍ വീട്ടില്‍ താമസക്കാരനുമായ അബൂബക്കര്‍ ഹുസൈന് (58) റിയാദ് ശുമൈസി ആശുപത്രിയിലാണ് മരിച്ചത്.
സന്ദര്‍ശന വിസയില്‍ ഒരു മാസം മുമ്ബാണ് അദ്ദേഹം നാട്ടില്‍ നിന്ന് വന്നത്. അതിനിടെ രോഗബാധിതനാവുകയും ശുമൈസി കിങ് സഊദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പിതാവ്: ഹുസൈന് സാറ്റ്. മാതാവ്: ആമിന. ഭാര്യ: സകീന. മക്കള്‍: നജ്മല്‍, അനീഷ്, കദീജ മുംതാസ്, ഡോ. ഹന്നത്ത് ബേബി. മൃതദേഹം റിയാദില്‍ ഖബറടക്കും.
റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ് ചെയര്മാന് റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, ജുനൈദ് താനൂര്‍, ബാബു മഞ്ചേരി, സകീര്‍ മേലാക്കം എന്നിവരുടെ നേതൃത്വത്തില്‍ മരണാനന്തര നിയമനടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.