അബുദാബി റിയാദ് സിറ്റിയിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

അബുദാബി: ലുലു ഗ്രൂപ്പിൻ്റെ പുതിയ ഹൈപ്പർമാർക്കറ്റ് അബുദാബിയിലെ റിയാദ് സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു. അബുദാബി മുനിസിപ്പാലിറ്റി അണ്ടർ സെക്രട്ടറി അബ്ദുള്ള അൽ സഹി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

 

അബുദാബി നഗരത്തിലെ പ്രാന്തപ്രദേശമായ റിയാദ് സിറ്റിയിലെ പുതിയ വാണിജ്യ സമുച്ചയമായ കോർട്ട് യാർഡ് മാളിലാണ് 40,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്. ഗ്രൂപ്പിൻ്റെ ആഗോള തലത്തിലുള്ള 214-മത് ഹൈപ്പർമാർക്കറ്റാണിത്. ഗ്രോസറി, ഫ്രഷ് ഉൽപ്പന്നങ്ങൾ, പഴം പച്ചക്കറികൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ വിശാലമായ ശേഖരം പുതിയ ഹൈപ്പർമാർക്കറ്റിൽ സജ്ജീകരിച്ചിട്ടുണ്ട്.

 

ഹൈപ്പർമാർക്കറ്റ് കൂടാതെ വിവിധ റീടെയില്‍ സ്ഥാപനങ്ങള്‍, റെസ്റ്റോറന്റുകള്‍ എന്നിവയും പുതിയ വാണിജ്യ സമുച്ചയത്തിൽ ഉൾപ്പെടുന്നുഉൾപ്പെടുന്നു.

 

റിയാദ് സിറ്റിയിലെയും സമീപ പ്രദേശങ്ങളിലുമുള്ള താമസക്കാർക്ക് ഏറ്റവും മികച്ചതും ആധുനികവുമായ രീതിയിലുള്ള ഒരു ഹൈപ്പർമാർക്കറ്റ് ഒരുക്കിയതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. റസിഡന്‍ഷ്യല്‍ കമ്യൂണിറ്റികളിലെ ഉപഭോക്താക്കൾക്ക് ആയാസ രഹിതമായി ഉന്നത നിലവാരമുള്ള ഷോപ്പിംഗ് സൗകര്യം ഒരുക്കുന്നതില്‍ തങ്ങള്‍ ഏറെ ശ്രദ്ധാലുക്കളാണെന്നും യൂസഫലി പറഞ്ഞു

 

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫ് അലി, സി.ഇ.ഒ. സൈഫി രൂപാവാല, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങിൽ സംബന്ധിച്ചു.

 

അബുദാബി നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ മാറിയുള്ള റിയാദ് സിറ്റി പദ്ധതിയില്‍ സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, ആശുപത്രി, ക്‌ളിനിക്, പള്ളികള്‍, സിവില്‍ ഡിഫന്‍സ് സെന്ററുകള്‍, ഇന്ധന സ്റ്റേഷനുകള്‍ എന്നിവ ഉൾക്കൊള്ളുന്നു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഉന്നത നിലവാരമുള്ളതും ആധുനിക രീതിയിലുള്ളതുമായ പാര്‍പ്പിട സമുച്ചയങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ചാണ് പൂര്‍ത്തീകരിക്കുന്നത്.

spot_img

Related Articles

Latest news