അബൂദബി: പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന കാരണത്താല്‍ അബൂദബിയിലെ സൂപ്പര്‍മാര്‍ക്കറ്റ് കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി അടച്ചുപൂട്ടി.
അബൂദബി നജ്ദ സ്ട്രീറ്റിലെ ജാഫ്കോ സൂപ്പര്‍മാര്‍ക്കറ്റാണ് അടച്ചുപൂട്ടിയതെന്ന് അധികൃതര്‍ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.
അബൂദബിയിലെ ഭക്ഷ്യനിയമത്തിന്റെ 2008ലെ രണ്ടാം വകുപ്പ് ലംഘിച്ചതിനെ തുടര്‍ന്നാണ് സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടി വ്യവസ്ഥ ചെയ്യുന്നതാണ് ഈ നിയമം.
സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടിയ വിവരം പൊതുജനങ്ങളെ അറിയിച്ച അധികൃതര്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ 800555 എന്ന നമ്ബറില്‍ വിളിച്ചറിയിക്കണമെന്നും നിര്‍ദേശിച്ചു. സൂപ്പര്‍മാര്‍ക്കറ്റിനെതിരെ മുമ്ബ് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.