അബുദാബിയിൽ സ്ഫോടനം:, മൂന്ന് പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ രണ്ട് പേർ ഇന്ത്യക്കാർ, ആറ് പേർക്ക് പരിക്ക് പറ്റി.

അബുദാബി: അബുദാബിയില്‍ രണ്ടിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു.

രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താന്‍ സ്വദേശിയുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.

യുഎഇയുടെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ മുസഫയിലെ സംഭരണ കേന്ദ്രത്തിനു സമീപമാണ് ആദ്യ പൊട്ടിത്തെറി ഉണ്ടായത്. സ്‌ഫോടനത്തില്‍ മൂന്ന് ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. അബുദാബി വിമാനത്താവളത്തിന് സമീപത്ത് നിര്‍മാണം നടക്കുന്ന മേഖലയിലും പൊട്ടിത്തെറിയുണ്ടായി.

അഗ്നിശമനസേന സംഭവസ്ഥലത്തെത്തി തീയണച്ചു. ഡ്രോണ്‍ വിഭാഗത്തില്‍പ്പെടുന്ന ചെറിയ പറക്കുന്ന വസ്തുക്കളാവാം സ്ഫോടനത്തിന് കാരണമെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തലെന്ന് യുഎഇ വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു.

ഡ്രോണ്‍ ആക്രമണം നടത്തിയതാണെന്ന് അവകാശപ്പെട്ട് യെമനിലെ ഹൂതി വിമതര്‍ രംഗത്തെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

spot_img

Related Articles

Latest news