കൊണ്ടോട്ടി–മലപ്പുറം റോഡിൽ വാഹനാപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

മലപ്പുറം: കൊണ്ടോട്ടി മലപ്പുറം റോഡിൽ മൊറയൂർ വാലഞ്ചേരി ഭാഗത്ത് ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കാറും സ്വകാര്യ ബസ്സും നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ നടന്ന അപകടം പ്രദേശത്തെ നടുക്കി.
മരിച്ചവർ മേലാറ്റൂർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. പാലക്കാട് സ്വദേശിനിയായ സക്കീന (42), ബാസില (19), മണ്ണാർക്കാട് സ്വദേശി കാർ ഡ്രൈവർ ഷിയാസ് (23) എന്നിവരാണ് മരണപ്പെട്ടത്.

കൊണ്ടോട്ടി ഭാഗത്തുനിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടസമയത്ത് കാറിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പോലീസും ചേർന്നാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റവരെ ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

spot_img

Related Articles

Latest news